Skip to main content

വിദ്യാവനം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 7)

 

വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ ഏഴ്) രാവിലെ 11ന് അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഐ.സിദ്ദിഖ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.ബി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, കോന്നി ഡിഎഫ്ഒ ശ്യാം മോഹന്‍ലാല്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശാ ഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.മിനി, പിടിഎ പ്രസിഡന്റ് കെ.ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. 

വിദ്യാലയങ്ങളില്‍ വളരെചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടു വളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണര്‍ത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്. 

 

date