Skip to main content

ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യ മാസ്‌ക്ക് എത്തിച്ച് കുടുംബശ്രീ

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മാസ്‌ക്ക് നല്‍കി കിളിവയല്‍ വാര്‍ഡിലെ കുടുംബശ്രീ മാതൃകയായി. ഏറത്ത് പഞ്ചായത്ത് കിളിവയല്‍ ആറാം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ കുടുംബശ്രീ എല്ലാ വീടുകളിലും കടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സൗജന്യമായി മാസ്‌ക്ക് നല്‍ക്കി. 

ഏറത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. ശൈലേന്ദ്രനാഥ്  വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. എഡിഎസ് പ്രസിഡന്റ് അംബിക ദേവി, സെക്രട്ടറി ജയനി പ്രകാശ്, എഡിഎസ്  ഭാരവാഹികളായ പ്രിയ ശ്രീധരന്‍, ചെല്ലമ്മ, ജിനു, വാര്‍ഡ് കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങള്‍ എല്ലാ വീടുകളിലും മാസ്‌ക്ക് എത്തിച്ചു നല്‍കി.

 

date