Skip to main content

ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത  വിദ്യാര്‍ഥികള്‍ക്ക് ടി വി: വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 

ധര്‍മ്മടം മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുങ്ങുന്നു.  ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഇന്ന് (ജൂലൈ 7) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് ചെമ്പിലോട് പഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രിതിനിധി പി ബാലന്‍ അധ്യക്ഷനാകും.
ധര്‍മ്മടം മണ്ഡലത്തിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ടി വി വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ പഞ്ചായത്ത് വാര്‍ഡുകള്‍ മുഖേന നടത്തിയ പരിശോധനയിലൂടെയാണ് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൂടാതെ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 214 അങ്കണവാടികള്‍ക്കും ടി വി വിതരണം ചെയ്യും.  ധര്‍മ്മടം പഞ്ചായത്തിലെ 28, പിണറായി പഞ്ചായത്തിലെ 36, വേങ്ങാട് പഞ്ചായത്തിലെ 33, പെരളശ്ശേരി പഞ്ചായത്തിലെ 27, കടമ്പൂര്‍ പഞ്ചായത്തിലെ 17, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 21, ചെമ്പിലോട് പഞ്ചായത്തിലെ 31, അഞ്ചരക്കണ്ടി പഞ്ചായത്തിലെ 21 അങ്കണവാടികള്‍ക്കുമാണ് ടി വി നല്‍കുക

date