Skip to main content

വൈദ്യുതി ഓഫീസുകളില്‍ പരാതികളും അപേക്ഷകളും ഓണ്‍ലൈനില്‍ മാത്രം

കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വൈദ്യുതി ഓഫീസുകളില്‍ വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നത് ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ എത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. മീറ്റര്‍, ലൈന്‍, പോസ്റ്റ് എന്നിവ മാറ്റി സ്ഥാപിക്കല്‍, ഉമസ്ഥാവകാശം, കണക്ടഡ് ലോഡ് എന്നിവ മാറ്റുക തുടങ്ങിയ പൊതുവായ ആവശ്യങ്ങള്‍ക്ക് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതി തടസം സംബന്ധിച്ച പരാതികളും വൈദ്യുതി ചാര്‍ജ് തവണകളായി അടയ്ക്കുന്നതിനുള്ള അപേക്ഷയും ഫോണിലൂടെ സ്വീകരിക്കും. ഇതിനായി ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ സെന്ററിലും(1912) ഫോണിലൂടെ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 1806/2020)
 

date