Skip to main content

കൈത്തറി സംഘങ്ങള്‍ക്ക് നൂല്‍ വിതരണം ചെയ്തു

 

 

ജില്ലയിലെ കൈത്തറി സംഘങ്ങള്‍ക്ക് നൂല്‍ വിതരണം ചെയ്തു.  ജില്ലാതല ഉദ്ഘാടനം കെ.ദാസന്‍ എംഎല്‍എ നിര്‍വഹിച്ചു.  അടുത്ത അധ്യയനവര്‍ഷം സ്‌കൂളുകള്‍ക്ക് ആവശ്യമായ സൗജന്യ കൈത്തറി യൂണിഫോം നെയ്യുന്നതിനുള്ള നൂലാണ് ജില്ലയിലെ മുഴുവന്‍ കൈത്തറി സംഘങ്ങള്‍ക്കും നല്‍കുന്നത്.

പയ്യോളി അരങ്ങില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ജില്ലാ സംഘം പ്രസിഡണ്ട് സി.വി ഗോവിന്ദന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബാല്‍രാജ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍, ജില്ലാ സംഘം ഡയറക്ടര്‍ കെ.നാരായണക്കുറുപ്പ്, കൊയിലാണ്ടി എഡിഐഒ പി. ശശികുമാര്‍, സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി എ.വി.ബാബു, ജില്ലാസംഘം സെക്രട്ടറി എം.രജിത, സി.കെ.കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date