Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണം

 

 

  ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സബ് റീജ്യണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  കോവിഡ് -19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.  ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ www.eemployment.kerala.gov.in   എന്ന വെബ്സൈറ്റ് വഴി ഇവ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യുന്നതിന് 2020 ഒക്ടോബര്‍ മാസം മുതല്‍ 2020 ഡിസംബര്‍ 31 വരെ ഓഫീസില്‍ ഹാജരാകുകയും ചെയ്യണം.  താല്‍ക്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, കൈവല്യ സ്വയം തൊഴില്‍ വായ്പ തിരിച്ചടവ് എന്നിവക്ക് ഓഫീസിലെത്താം.                        2020 ജനുവരി മുതല്‍ 2020 സെപ്തംബര്‍ വരെ രജിസ്ടേഷന്‍ പുതുക്കേണ്ടവര്‍ക്കു 2020 ഡിസംബര്‍ 31 വരെ രജിസ്ടേഷന്‍ പുതുക്കാം. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു 2020 ഡിസംബര്‍ 31 വരെ സീനിയോരിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.                         കൂടുതല്‍ വിവരങ്ങള്‍ക്ക്  - 0495 2373179, ഇ മെയില്‍ :seekzkd.emp.lbr@kerala.gov.in.  

date