Skip to main content

ഭവന നിര്‍മാണത്തിന് ധനസഹായം

 

 

    പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസിന്റെ പരിധിയിലുള്ള അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി  ഗ്രാമപഞ്ചായത്തുകളില്‍  താമസിക്കുന്ന 50,000 രൂപയില്‍ താഴെ വരുമാനമുള്ള ഭവനരഹിതരും സ്വന്തമായി ഭൂമി കൈവശമുള്ളവരുമായ പട്ടികജാതി ദുര്‍ബല വിഭാഗക്കാര്‍ക്ക് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ ചക്ലിയന്‍)  ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളില്‍ നിന്നും പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ അപേക്ഷ ക്ഷണിച്ചു. വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് അപേക്ഷിക്കാം.  വീടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള അപേക്ഷ സഹിതം ജൂലൈ 31 ന് വൈകീട്ട് അഞ്ചിനകം  അപേക്ഷ പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ സമര്‍പ്പിക്കണം.  വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക്   ഫോണ്‍ 9744313696.

date