Skip to main content

പഠനമുറി നിര്‍മാണത്തിന് ധനസഹായം

 

 

        പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസിന്റെ പരിധിയിലുള്ള അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി  ഗ്രാമപഞ്ചായത്തുകളില്‍  താമസിക്കുന്ന പട്ടികജാതി ദുര്‍ബല വിഭാഗക്കാര്‍ക്ക് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ ചക്ലിയന്‍) പഠനമുറിനിര്‍മാണ ധനസഹായത്തിന് പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസര്‍ അപേക്ഷ ക്ഷണിച്ചു. 1,00,000  രൂപയില്‍ താഴെ വരുമാനമുള്ളതും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വാസയോഗ്യമായ ഭവനമുള്ളതും സര്‍ക്കാര്‍, എയിഡഡ്, സ്പെഷല്‍ സ്‌ക്കൂളുകളില്‍ ഏഴ്  മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ളതുമായ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  120 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പഠനമുറി നിര്‍മ്മിക്കുന്നതിനാണ് ധനസഹായം.  ജാതി, വരുമാനം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം, വീട് വാസയോഗ്യമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് നിശ്ചിത മാതൃകയിലുള്ള അപേക്ഷ  സഹിതം ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം പന്തലായനി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ സമര്‍പ്പിക്കണം.  വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക്  9744313696.  

date