Skip to main content

ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

     മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ജൂലൈ നാലിന് മരിച്ച വണ്ടൂര്‍ കൂരാട് സ്വദേശിക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
     കൂരാട് സ്വദേശി മുഹമ്മദാണ് (82) മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. റിയാദിലുള്ള മകന്റെ അടുത്ത് സന്ദര്‍ശനം നടത്തിയ ഇദ്ദേഹം ജൂണ്‍ 29 നാണ്നാട്ടിലെത്തിയത്.വീട്ടില്‍ ക്വാറന്റീനില്‍ തുടരുന്നതിനിടെപനിയും ക്ഷീണവുമുണ്ടായതിനെത്തുടര്‍ന്ന് ജൂലൈ ഒന്നിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂലൈ ഒന്ന്, രണ്ട്, നാല് തിയ്യതികളില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. പ്രായാധിക്യത്തോടൊപ്പം അര്‍ബുദം കൂടിയുള്ളതിനാല്‍ ജൂലൈ മൂന്നിന് ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജൂലൈ നാലിന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
 

date