Skip to main content

പൂഴിക്കുന്ന് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍

   കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ പൂഴിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവിലാണ് ജലസംഭരണിയും അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പൂഴിക്കുന്ന് പ്രദേശത്തെ  പതിനഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ജലസംഭരണിയിലേക്കുള്ള വെള്ളത്തിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലേകാല്‍ ലക്ഷം രൂപ ചെലവില്‍ കിണറു പണിയും പൂര്‍ത്തിയായിവരികയാണ്.  
 

date