Skip to main content

ഭൂവസ്ത്രമണിഞ്ഞ് ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ തോടുകള്‍

   മണ്ണൊലിപ്പ് തടയുന്നതിനായി ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ തോടുകളും കുളങ്ങളും കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. കയര്‍ ഫെഡിന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ 17 തോടുകളും 10 കുളങ്ങളുമാണ് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നത്. ഒരു പ്രവൃത്തിക്ക് (900 മീറ്റര്‍ ) അഞ്ച് ലക്ഷം രൂപയാണ് ചെലവ്. പ്രളയക്കെടുതിയില്‍ നാശം വിതച്ച മൊടവണ്ണ പാടശേഖരത്തിലെ തോടുകളിലെ  തടസ്സങ്ങളും മാലിന്യങ്ങളും നീക്കി കയര്‍ ഭൂവസ്ത്രം വിരിച്ചു കഴിഞ്ഞു. നമ്പൂരിപ്പൊട്ടി, മതില്‍മൂല തോടുകളിലും പദ്ധതി പുരോഗമിക്കുകയാണ്. ജില്ലാ തലത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചതിന്  ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് നേടിയിരുന്നു. ഒഴുക്ക് സുഗമമാക്കാനും മണ്ണൊലിപ്പ് തടയാനും ഓരങ്ങള്‍ ഇടിയാതിരിക്കാനുമാണു തോടുകളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്.  ആലപ്പുഴയില്‍ നിന്നാണ് കയര്‍ ഭൂവസ്ത്രം എത്തിച്ചത്.

date