Skip to main content

പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം : ഡിഎംഒ

 

 

 

 ജില്ലയില്കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില്‍, സാമൂഹിക അകലവും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും കര്ശനമായി പാലിക്കേണ്ടതാണെന്നു   ജില്ലാ മെഡിക്കല്ഓഫീസര്ഡോക്ടര്പ്രിയ. എന്‍. അറിയിച്ചു. ലോക്ഡൗണിനുശേഷം   അണ്ലോക്ക് രണ്ടാംഘട്ടത്തില്എത്തി നില്ക്കുമ്പോള്‍  ഓരോരുത്തരുടെയും സുരക്ഷിതത്വം അവരവരുടെ ഉത്തരവാദിത്വമാണ്. അത്യാവശ്യം ഉള്ളപ്പോള്മാത്രം  ആളുകള്വീടിന് പുറത്തിറങ്ങുകപുറത്തിറങ്ങുമ്പോള്‍  മാസ്ക് വായും മൂക്കും മൂടുന്ന വിധം ശരിയായ രീതിയില്‍  ധരിക്കുക. സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഒരു കാരണവശാലും താഴ്ത്തരുത്മാസ്ക്  ഒരിടത്തും വലിച്ചെറിയാതെ  ശരിയായ വിധം നിര്മ്മാര്ജ്ജനം ചെയ്യുക. കൈകള്‍  ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയോ, സോപ്പ് ഉപയോഗിച്ച് കഴുകുകയോ ചെയ്യേണ്ടതാണ്. കൈകള്കൊണ്ട് മുഖത്ത് സ്പര്ശിക്കാതിരിക്കാന്പ്രത്യേക ശ്രദ്ധ ഉണ്ടാവണം. കൈകള്കൊണ്ട്  മറ്റു വസ്തുക്കളിലുള്ള സ്പര്ശനവും പരമാവധി ഒഴിവാക്കേണ്ടതാണ്. സമീപത്തുള്ള ഏതൊരാളും  കോവിഡ് രോഗി ആകാന്സാധ്യതയുണ്ട് എന്ന് കരുതിക്കൊണ്ട് കൃത്യമായ സാമൂഹിക അകലം പാലിക്കാന്ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

 

വ്യാപാരസ്ഥാപനങ്ങളില്നിഷ്കര്ഷിച്ചിരിക്കുന്ന എണ്ണം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂഎല്ലാ ഉപഭോക്താക്കളുടെയും കൈകള്സാനിറ്റൈസ് ചെയ്തതിനുശേഷം മാത്രം വ്യാപാരസ്ഥാപനങ്ങളില്പ്രവേശിപ്പിക്കുക. പണം കൈകാര്യം ചെയ്താല്‍  ഉടന്തന്നെ കൈകള്സാനിറ്റൈസ് ചെയ്യണം. മാര്ക്കറ്റുകളില്‍  കൂട്ടം കൂടുന്നത്  അനുവദിക്കുന്നതല്ല, കൃത്യമായ സാമൂഹിക അകലം പാലിക്കണം. മറ്റു സംസ്ഥാനങ്ങളില്നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്മാരുമായി ആരും ഇടപഴകരുത്. ട്രക്ക് ഡ്രൈവര്മാര്‍  അവരുടെ ക്യാബിനില്തന്നെ പുറത്തിറങ്ങാതെ ഇരിക്കണം. ലോഡിംഗ് തൊഴിലാളികള്കൈകള്ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച്  കഴുകണം.

 

 വീട്ടില്ക്വാറന്റ്റൈനില്കഴിയുന്നവര്‍,  വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകാതെ  ഒരു റൂമില്തന്നെ  കഴിയണം. ക്വാറന്റ്റൈനില്കഴിയുന്നവര്ക്ക് ആരോഗ്യപ്രശ്നങ്ങള്ഉണ്ടാവുകയാണെങ്കില്ആരോഗ്യ പ്രവര്ത്തകരെ വിവരം അറിയിക്കണംക്വാറന്റ്റൈന്മാര്ഗ്ഗനിര്ദ്ദേശങ്ങള്‍  ലംഘിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവിധ വകുപ്പ്  അധികൃതര്പറയുന്ന നിര്ദ്ദേശങ്ങള്‍  കൃത്യമായി പാലിക്കുകയും, കോവിഡില്നിന്നും സുരക്ഷിതരാവുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്ഓഫീസര്അറിയിച്ചു

 

 

date