Skip to main content

മക്കരപ്പറമ്പ് പഞ്ചായത്ത് ഓഫീസ്  കെട്ടിട  നിര്‍മാണത്തിനുള്ള രേഖ കൈമാറി

   മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട നിര്‍മിക്കുന്നതിനുള്ള ഭൂമിയുടെ രേഖ കൈമാറി. പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് പ്രസിഡന്റ്  ഹബീബ കരുവള്ളിക്ക് രേഖ കൈമാറി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ  നിര്‍വഹിച്ചു. കുറുവ റോഡില്‍ ചെറുപുഴക്ക് സമീപം ജലവിഭവ വകുപ്പിന് കീഴിലുള്ള ഇരുപത് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് ഫണ്ടായ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഹീദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത, ബ്ലോക്ക് മെമ്പര്‍മാരായ വെങ്കിട്ട ബഷീര്‍, വി.പി.നസീമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ  രമ്യ.പി.ജി, ഫെബിന്‍, ഇ.പി.ഷുക്കൂര്‍, അഷ്‌റഫ്. ടി.കെ കെ.പി.ഫിറോസ് ഖാന്‍, സാജു.എം, എം.വി അനീസ, സെക്രട്ടറി പി.കെ.രാജീവ്, മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍, സെക്രട്ടറി ഹനീഫ പെരിഞ്ചീരി, സെയ്ദ് അബു തങ്ങള്‍, വാസുട്ടി മാസ്റ്റര്‍, സി.റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date