Skip to main content
ജലജീവന് മിഷന് പദ്ധതിയുടെ  ഏകോപന സമിതി യോഗം ജില്ലാ കളക്ടര് എച്ച് ദിനേശന്റെ  അധ്യക്ഷതയില് കളക്ടറേറ്റില് ചേരുന്നു.   അഡ്വ. ഡീന് കുര്യാക്കോസ് എംപി സമീപം.

ജില്ലയില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി

 

 

 ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ജലജീവന്മിഷന്പദ്ധതിയുടെ  ഏകോപന സമിതി യോഗം ജില്ലാ കളക്ടര്എച്ച് ദിനേശന്റെ  അധ്യക്ഷതയില്കളക്ടറേറ്റില്ചേര്ന്നു. യോഗത്തിന് അഡ്വ. ഡീന്കുര്യാക്കോസ് എംപി നേതൃത്വം നല്കികേന്ദ്ര-സംസ്ഥാന സര്ക്കാരുകള്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്വഴി ജനപങ്കാളിത്തത്തോടെ  നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ മുഴുവന്വീടുകള്ക്കും ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുംആദ്യ ഘട്ടത്തില്ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതോടൊപ്പം ജലക്ഷാമം നേരിടുന്നതും  ജലനിധി പദ്ധതിയുള്ള പഞ്ചായത്തുകളെയും  പദ്ധതിയില്ഉള്പ്പെടുത്തും. പദ്ധതി നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് തലത്തില്ഓരോ  വീടുകളിലും പ്രവര്ത്തിക്കുന്ന ടാപ്പുകളുടെ ആവശ്യകത കണക്കാക്കി കര്മ്മ പദ്ധതി തയ്യാറാക്കും. പഞ്ചായത്തുകളിലെ കര്മ്മ പദ്ധതികളും വാര്ഷിക പദ്ധതികളും ക്രോഡീകരിച്ചു ജില്ലാതല പദ്ധതികള്തയാറാക്കി സംസ്ഥാന ജല ശുചിത്വ സമിതിക്ക് കൈമാറും. ഓരോ പഞ്ചായത്തിലും ഇത് സംബന്ധിച്ച് യോഗങ്ങള്ചേര്ന്നു ജൂലൈ 20 നകം കര്മ്മ പദ്ധതി രൂപീകരിച്ചു ജില്ലാ ജല ശുചിത്വ സമിതിക്ക് നല്കാന്ജില്ലാ കളക്ടര്നിര്ദ്ദേശിച്ചു.

 

സംസ്ഥാനതലത്തില്ജലജീവന്മിഷന്പ്രവര്ത്തനങ്ങളുടെ ഏകോപനം സംസ്ഥാന ജല ശുചിത്വ മിഷനും ജില്ലാതലത്തില്ജില്ല ജല ശുചിത്വമിഷന്ആയിരിക്കും.

ജില്ലാ കളക്ടര്ചെയര്മാനായും ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്ജിനീയര്മെമ്പര്സെക്രട്ടറിയുമായ  കമ്മിറ്റിയില്വിവിധ വകുപ്പുകളില്നിന്നായി  14 അംഗങ്ങളുണ്ട്.

യോഗത്തില്ജില്ലാ മെഡിക്കല്ഓഫീസര്ഡോ. എന്പ്രിയസുപ്രണ്ടന്റ് എഞ്ചിനീയര്അനില്കുമാര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്അനിരുദ്ധന്കെകെ, ജില്ലാതല ഉദ്യോഗസ്ഥര്തുടങ്ങിയവര്‍  സംബന്ധിച്ചു.

 

date