Skip to main content
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മുട്ടം ഗവ.പോളിടെക്നിക് കോളേജ് കോമ്പൗണ്ടില് നടത്തുന്ന പച്ചക്കറി കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള് പച്ചക്കറി തൈകള് നട്ട് ഉത്ഘാടനം ചെയ്യുന്നു

സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശു ഭൂമി കൃഷിക്കൊരുങ്ങുന്നു

 

                                        മുട്ടംഗ്രാമപഞ്ചായത്ത്  കൃഷിഭവന്റെ ആഭിമുഖ്യത്തില്സുഭിക്ഷ കേരളം പദ്ധതിയില്തരിശു ഭൂമിയില്കൃഷി ആരംഭിച്ചു. മുട്ടത്തെ ഗവ.പോളിടെക്നിക് കോളേജ് കോമ്പൗണ്ടില്തരിശായി കിടക്കുന്ന രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്പച്ചക്കറി തൈകള്നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സന്തോഷ്, വികസന കാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്അഗസ്റ്റ്യന്‍.കെ.റ്റി., പഞ്ചായത്ത് സെക്രട്ടറി ലൗജിന്‍.എം.നായര്‍ , കൃഷി ഓഫീസര്സുജിതാമോള്‍.സി.എസ്, കൃഷി അസിസ്റ്റന്റുമാര്‍, തൊഴിലുറപ്പ് അസി.എഞ്ചിനിയര്അജ്മല്എന്നിവരും പഞ്ചായത്തിലെ കര്ഷകരും ചടങ്ങില്പങ്കെടുത്തു. പഞ്ചായത്തിലെ 1-ാം വാര്ഡിലെ കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പാണ് കൃഷി ചെയ്യാന്മുന്നിട്ടിറങ്ങിയിരിക്കുന്നത്. മുഴുവനായും 13 ഏക്കറോളം  വരുന്ന തരിശ് ഭൂമി കൃഷിക്കായി ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി വാഴയും വിവിധ പച്ചക്കറി ഇനങ്ങളുമാണ് കൃഷി ചെയ്യുക. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികള്പൊതുമാര്ക്കറ്റുകള്വഴി വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്തധികൃതര്പറഞ്ഞു.

 

date