കുടുംബാരോഗ്യ കേന്ദ്രത്തിന് 45ലക്ഷം കൂടി അനുവദിക്കും : പി. ജെ ജോസഫ് എംഎല്‍എ
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് 45ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു. ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്ക് മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം എല്‍ എ. 2754 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ചാണ് നിമ്മിച്ചത്. രണ്ട് ഒ.പി. റൂം, ഫാര്‍മസി, സ്പെഷ്യായാലിറ്റി ക്ലിനിക്, പ്രീ ചെക് റൂം, സ്റ്റോര്‍ റൂം, 4 ശുചി മുറി ഉള്‍പ്പെടെ വെയിറ്റിങ് ഏരിയയും മന്ദിരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന് സ്വാഗതവും, ബ്ലോക്ക് മെമ്പര്‍ എം. മോനിച്ചന് ആമുഖ പ്രസംഗവും നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജിജി സുരേന്ദ്രന്, സാജു മാത്യു, ബ്ലോക്ക് അംഗങ്ങളായ ബിന്ദു പ്രസന്നന്, രാജീവ് ഭാസ്കരന്, ബേസില്‍ ജോണ്‍, വാര്‍ഡ് മെമ്പര്‍ അഞ്ചു സി ജി,സഹ കരണ ബാങ്ക് പ്രസിഡന്റ് എ.എം. ദേവസ്യ, വൈസ് പ്രസിഡന്റ് ജോസ് മാത്യു, മെഡിക്കല്‍ ഓഫീസര്‍ അന്‍സില്‍ നബി, പി.ഡബ്ല്യൂ.ഡി. എ.ഇ. സമദ് സുലൈമാന്‍, എം.കെ. സുബൈര്‍, എം എ സുലൈമാന്‍, സി പി ഗംഗാധരന്, ഷംസ് മുണ്ടക്കല്‍, ഡോ. സുജ അനൂപ്, ഡോ. ആര് നമത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സിയാദ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments