Skip to main content

നാല് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 20 പ്രവാസികള്‍

 

 

കഴിഞ്ഞ നാല് ദിവസത്തിനിടെ 20 പ്രവാസികള്കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. എട്ട് രാജ്യങ്ങളില്നിന്നായി 14 പുരുഷന്മാരും 6 സ്ത്രീകളുമാണ് തിരുവനന്തപുരം, കോഴിക്കോട് എയര്പോര്ട്ടുകള്വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്ക്ക് ശേഷം ഇതില്‍ 14 പേരെ വീടുകളിലും മൂന്ന് പേരെ പെയ്ഡ് ക്വാറന്റൈന്സെന്ററുകളിലും മൂന്ന് പേരെ സര്ക്കാര്കോവിഡ് കെയര്സെന്ററുകളിലും നിരീക്ഷണത്തില്പാര്പ്പിച്ചു. തമിഴ്നാട് തേനി സ്വദേശിയായ ഒരാളെ അതിര്ത്തിയിലെത്തിച്ച് തമിഴ്നാട് അധികൃതര്ക്ക് കൈമാറി.

 

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 9, ഇടുക്കി - 2, ഉടുമ്പന്ചോല - 2, പീരുമേട് - 2. ഇതുകൂടാതെ മീനച്ചില്‍, കര്ത്തികപ്പള്ളി, കോതമംഗലം, മൂവാറ്റുപുഴ, തേനി എന്നിവിടങ്ങളില്നിന്നുള്ള അഞ്ച് പേരും ഇടുക്കിയിലേക്കാണെത്തിയത്.

 

എയര്പോര്ട്ടുകള്അടിസ്ഥാനത്തില്‍: കൊച്ചി - 18, കോഴിക്കോട് - 2.

 

മസ്ക്കറ്റില്നിന്ന് മൂന്ന് പുരുഷന്മാരാണെത്തിയത്. ഇതില്രണ്ട് പേരെ വീട്ടിലും ഒരാളെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും നിരീക്ഷണത്തില്പാര്പ്പിച്ചു.ഷാര്ജയില്നിന്ന് രണ്ട് സ്ത്രീകളാണെത്തിയത്. ഇതില്ഒരാളെ വീട്ടിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്ക്കാര്കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തിലാക്കി.ദുബായില്നിന്ന് രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം അഞ്ച് പേരാണെത്തിയത്. ഇതില്മൂന്ന് പേരെ വീടുകളിലും ഒരാളെ കൂട്ടാറിലെ പെയ്ഡ് ക്വാറന്റൈന്സെന്ററിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്ക്കാര്കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയില്നിന്ന് അഞ്ച് പുരുഷാരും ഒരു സ്ത്രീയുമുള്പ്പെടെ ആറ് പേരാണെത്തിയത്. ഇതില്രണ്ട് പേരെ ബന്ധുക്കളുടെ വീടുകളിലും നാല് പേരെ സ്വന്തം വീടുകളിലും നിരീക്ഷണത്തില്പാര്പ്പിച്ചു.

 

ജിദ്ദയില്നിന്നെത്തിയ പുരുഷനെ വീട്ടില്നീരീക്ഷണത്തിലാക്കി. അബുദാബിയില്നിന്നെത്തിയ തേനി സ്വദേശിയായ പുരുഷനെ തമിഴ്നാട് അധികൃതര്ക്ക് കൈമാറി. ഇദ്ദേഹത്തേയും സ്വന്തം വീട്ടിലാണ് നിരീക്ഷണത്തില്പാര്പ്പിച്ചിരിക്കുന്നത്.മാള്ട്ടയില്നിന്നെത്തിയ പുരുഷനെ നെടുങ്കണ്ടത്ത് പെയ്ഡ് ക്വാറന്റൈന്സെന്ററിലും കുവൈറ്റില്നിന്നെത്തിയ പുരുഷനെ പെരുമ്പള്ളിച്ചിറയിലെ സര്ക്കാര്കോവിഡ് കെയര്സെന്ററിലും നിരീക്ഷണത്തിലാക്കി.

: ഇന്ന് 225 പേര്ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്ക്കും, കാസര്ഗോഡ് 28 പേര്ക്കും, തിരുവനന്തപുരം 27 പേര്ക്കും, മലപ്പുറം 26 പേര്ക്കും, കണ്ണൂര്‍ 25 പേര്ക്കും, കോഴിക്കോട് 20 പേര്ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്വിദേശ രാജ്യങ്ങളില്നിന്നും 57 പേര്മറ്റ് സംസ്ഥാനങ്ങളില്നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു...- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്നിന്നും വന്നത്. കര്ണാടക- 24, ഡല്ഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്നിന്നും വന്നവര്‍.

 

38 പേര്ക്കാണ് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്ക്കും, കാസര്ഗോഡ് ജില്ലയിലെ 4 പേര്ക്കും, എറണാകുളം ജില്ലയിലെ 3 പേര്ക്കും, മലപ്പുറം ജില്ലയിലെ 2 പേര്ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്ക്ക് വീതമാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്ജില്ലയിലെ 7 ഡി.എസ്.സി. ജവാന്മാര്ക്കും 2 സി..എസ്.എഫ്. ജവാന്മാര്ക്കും തൃശൂര്ജില്ലയിലെ 2 ബി.എസ്.എഫ്.കാര്ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 126 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്നിന്നുള്ള 31 പേരുടെയും, മലപ്പുറം ജില്ലയില്നിന്നുള്ള 28 പേരുടെയും, തൃശൂര്ജില്ലയില്നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയില്നിന്നുള്ള 11 പേരുടെയും (ഒരുആലപ്പുഴ), പത്തനംതിട്ട (ഒര ആലപ്പുഴ), എറണാകുളം (2 കോട്ടയം, ഒരു പാലക്കാട്) ജില്ലകളില്നിന്നുള്ള 10 പേരുടെ വീതവും, പാലക്കാട് ജില്ലയില്നിന്നുള്ള 7 പേരുടേയും, വയനാട് ജില്ലയില്നിന്നുള്ള 6 പേരുടെയും, കോഴിക്കോട് ജില്ലയില്നിന്നുള്ള 5 പേരുടെയും, കോട്ടയം, കണ്ണൂര്ജില്ലകളില്നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2228 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3174 പേര്ഇതുവരെ കോവിഡില്നിന്നും മുക്തി നേടി.

 

വിവിധ ജില്ലകളിലായി 1,80,939 പേരാണ് ഇപ്പോള്നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,995 പേര്വീട്/ഇന്സ്റ്റിറ്റിയൂഷണല്ക്വാറന്റൈനിലും 2944 പേര്ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 377 പേരെയാണ് ഇന്ന് ആശുപത്രിയില്പ്രവേശിപ്പിച്ചത്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്സാമ്പില്‍, പൂള്ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള്മുതലായ മുന്ഗണനാ ഗ്രൂപ്പുകളില്നിന്ന് 58,728 സാമ്പിളുകള്ശേഖരിച്ചതില്‍ 56,374 സാമ്പിളുകള്നെഗറ്റീവ് ആയി.

 

ഇന്ന് പുതിയ 24 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടൈന്മെന്റ് സോണ്വാര്ഡ് 16), തുറവൂര്‍ (1, 16, 18), കുതിയതോട് (1, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോര്പറേഷന്‍ (53), കൊട്ടാരക്കര മുന്സിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കല്ഹാര്ബര്‍), എറണാകുളം ജില്ലയിലെ പറവൂര്മുന്സിപ്പാലിറ്റി (8), കൊടുങ്ങല്ലൂര്‍ (8), തൃക്കാക്കര മുന്സിപ്പാലിറ്റി (28), ആലുവ മുന്സിപ്പാലിറ്റി (ആലുവ മാര്ക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂര്ജില്ലയിലെ കടമ്പൂര്‍ (3), കീഴല്ലൂര്‍ (3), കുറ്റിയാട്ടൂര്‍ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

 

6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്ജില്ലയിലെ വേങ്ങാട് (കണ്ടൈന്മെന്റ് സോണ്സബ് വാര്ഡ് 12), ഉള്ളിക്കല്‍ (വാര്ഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂര്‍-നീലേശ്വരം (15) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്നിന്നും ഒഴിവാക്കിയത്. നിലവില്‍153 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

 

date