Skip to main content
വന മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുറിഞ്ഞി നടീലിന്റെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സിലൂടെ മന്ത്രി കെ. രാജു നിര്വ്വഹിക്കുന്നു.

വന മഹോത്സവം: കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു

 

 

 വന മഹോത്സവത്തിനൊപ്പം മൂന്നാര്കുറിഞ്ഞി ദേശീയോധ്യനത്തില്കുറിഞ്ഞി തൈ നടീല്സംഘടിപ്പിച്ചു.വനം വകുപ്പിന്റെ നേതൃത്വത്തില്സംഘടിപ്പിച്ച നടീല്പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്ഫ്രന്സിലൂടെ മന്ത്രി കെ.രാജു നിര്വ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം

കുറിഞ്ഞി ഉദ്യാനം, ഷോലവനങ്ങള്‍, പുല്മേടുകള്എന്നിവയുടെ പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കമായത്. വന മഹോത്സവത്തിന്റെ ഭാഗമായി ഉദ്യാനങ്ങളുടെ നവീകരണവും വനവത്ക്കരണത്തിനും പരിസ്ഥിതിക്കും  പ്രാധാന്യം നല്കുന്ന  വിവിധ പദ്ധതികള്ക്കും   സംസ്ഥാനത്ത് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. വട്ടവടയില്നടന്ന പരിപാടിയില്

മന്ത്രിയുടെ നേരിട്ടുള്ള പങ്കാളിത്വത്തിന്റെ അഭാവത്തില്ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടീല്ചടങ്ങുകള്ക്ക് നേതൃത്വം നല്കി. കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായുള്ള കുറിഞ്ഞി ഘട്ടിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.കോവിഡ് മാനദണ്ഡങ്ങള്പാലിച്ചായിരുന്നു വന മഹോത്സവ പരിപാടികള്സംഘടിപ്പിച്ചത്.ചടങ്ങില്

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധകൃഷ്ണന്‍, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, പി.റ്റി ആര്ഫീല്ഡ് ഡയറക്ടര്‍  അനൂപ് കെ.ആര്‍ ,

ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര്ജോര്ജ്ജി  പി.മാത്തച്ചന്‍, ഡി.എഫ്. മാരായ സുരേഷ് കുമാര്‍, സാജു വര്ഗ്ഗീസ്സ്, എം .വി.ജി കണ്ണന്‍, മൂന്നാര്വൈല്ഡ് ലൈഫ് വാര്ഡന്ആര്ലക്ഷമി, അസി. വൈല്ഡ് ലൈഫ് വാര്ഡന്സെമീര്തുടങ്ങിയവര്പങ്കെടുത്തു.

date