Skip to main content

മത്സ്യ കർഷക ദിനാചരണവും ബയോ ഫ്‌ളോക് മത്സ്യ കർഷകർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും 10 ന്

മത്സ്യ കർഷക ദിനാചരണത്തിന്റെയും സുഭിക്ഷ കേരളം ബയോ ഫ്‌ളോക് മത്സ്യ സംരംഭകർക്കായുള്ള പരിശീലന പരിപാടിയുടേയും ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ 10 ന് രാവിലെ 10 മണിക്ക് ഓൺലൈനായി നിർവഹിക്കും. 

14 ജില്ലകളിൽ 40 കേന്ദ്രങ്ങളിലായി 400 മത്സ്യ കർഷകർ നേരിട്ടും 10,000 ഓളം കർഷകർ വീടുകളിലിരുന്നും ഈ പരിപാടിയിൽ പങ്കെടുക്കും. 10,13 തീയതികളിലായി നടക്കുന്ന കാൺലൈൻ പരിശീലനത്തിൽ ബയോ ഫ്‌ളോക് കൃഷി രീതിയുടെ സാങ്കേതിക വശങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ വിശദമാക്കിത്തരും. അടുത്ത ദിവസം കർഷകർ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രദർശന ബയോഫ്‌ളോക് യൂണിറ്റുകൾ സന്ദർശിച്ച് വിവിധവശങ്ങൾ നേരിൽ മനസിലാക്കും. അടുത്ത ദിവസം ഗ്രൂപ്പുകളായി തിരിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്ന കർഷകന്റെ വീട്ടുവളപ്പിൽ ബയോ ഫ്‌ളോക് യൂണിറ്റുകൾ സ്ഥാപിക്കും. 

ബയോ ഫ്‌ളോക് മത്സ്യ കൃഷിയുടെ സാങ്കേതികത അറിയണമെന്ന് ആഹിക്കുന്നവർക്ക് facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ ലൈവായി പരിശീലനത്തിൽ പങ്കെടുക്കാം. 

പി.എൻ.എക്സ്. 2429/2020

date