Skip to main content
കെ.കെ രാഗേഷ്‌ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കൃത്രിമകാൽ വിതരണം കണ്ണൂർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കെ.സമേഷിനു കൈമാറുന്നു.

എം പി ഫണ്ടില്‍ അനുവദിച്ച കൃത്രിമ കാല്‍ കൈമാറി

കെ കെ രാഗേഷ് എം പിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കൃത്രിമ കാല്‍ കൈമാറി. അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മുണ്ടേരി പഞ്ചായത്തിലെ കെ സമേഷിനാണ് കൃത്രിമ കാല്‍ നല്‍കിയത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കെ കെ  രാഗേഷ് എം പിയില്‍ നിന്നും കെ സമേഷ് കൃത്രിമ കാല്‍ ഏറ്റുവാങ്ങി. എം പിയുടെ 2019-2020 പ്രാദേശിക വികസന നിധിയില്‍ നിന്നും 4.85 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ചടങ്ങില്‍ അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, അസിസ്റ്റന്റ് പ്ലാനിങ്ങ് ഓഫീസര്‍ എം എം നിനോജ് എന്നിവര്‍ പങ്കെടുത്തു

date