Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 09-07-2020

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഫാഷന്‍ ഡിസൈനിംഗ്,  ഗാര്‍മെന്റ് മാനുഫാക്ചറിംഗ്, ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്‌സ് ആന്റ് ഗാര്‍മെന്റ് ലാബ്  തുടങ്ങിയ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  വണ്ടര്‍ വീവ്, ലാക്ട്ര, റീച്ച്, കാഡ് എന്നിവയിലുള്ള പരിശീലനവും നല്‍കും.  എസ് എസ് എല്‍ സിയാണ് യോഗ്യത.  
അപേക്ഷാ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കാന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി ഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയോ ജൂലൈ 15 മുതല്‍ അപേക്ഷിക്കാം.  പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 16 നകം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835390.

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും  ആധാര്‍ ജൂലൈ 31-നുള്ളില്‍ നിര്‍ബന്ധമായും  റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍                 ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

അപേക്ഷ ക്ഷണിച്ചു

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കൃഷിക്കുളങ്ങള്‍ നിര്‍മിക്കുന്നതിന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.  ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.  ബി പി എല്‍, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.   ഫോണ്‍: 8138053791, 9946826264, 9446904653.

ഇ ലേലം

ജില്ലയിലെ വളപട്ടണം, കൊളവല്ലൂര്‍, കണ്ണൂര്‍ ട്രാഫിക് യൂണിറ്റ്, ന്യൂമാഹി, കുടിയാന്‍മല, പാനൂര്‍, കണ്ണപുരം, പെരിങ്ങോം എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ www.mstcecommerce.com മുഖേന ജൂലൈ 15 ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി വില്‍പന നടത്തും.  ഫോണ്‍: 0497 2763330.
 

date