Skip to main content

ചാവക്കാട് നഗരസഭ 28 കുടുംബ-വ്യക്തിഗത പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

ചാവക്കാട് നഗരസഭയിൽ 2020-21 ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി, കുടുംബ-വ്യക്തിഗത പദ്ധതികൾ എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. തരിശുഭൂമിയിൽ പച്ചക്കറി കൃഷി/ കിഴങ്ങ് കൃഷി-വ്യക്തിഗതം/ ഗ്രൂപ്പ്, മൺചട്ടിയിൽ ഉള്ള പച്ചക്കറി കൃഷി, ആട് വളർത്തൽ, പശു വളർത്തൽ, മത്സ്യം വളർത്തൽ (പടുതാക്കുളം, ബയോഫ്‌ലോക്ക്, കരിമീൻ കൃഷി), മുട്ടക്കോഴി വിതരണം, കന്നുകുട്ടി പരിപാലന പദ്ധതി, തെങ്ങിൻതൈ വിതരണം, ഫലവൃക്ഷത്തൈ വിതരണം, തെങ്ങിന് ജൈവവളം വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതിക്കാരായ വിദ്യാർത്ഥികൾക്കും മത്സ്യത്തൊഴിലാളികളായ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്, മേശ, കസേര എന്നിവയുടെ വിതരണം, സൗജന്യ കുടിവെള്ള കണക്ഷൻ, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, വ്യക്തികൾക്കും ഗ്രൂപ്പിനും സ്വയം തൊഴിൽ ധനസഹായം, കിണർ നിർമ്മിക്കുന്നതിനുള്ള ധനസഹായം എന്നിങ്ങനെ 28 പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷാഫോം നഗരസഭ ഓഫീസിൽ നിന്നോ നഗരസഭ കൗൺസിലർമാരുടെ പക്കൽ നിന്നും കൈപ്പറ്റാവുന്നതാണ്. കൂടാതെ ചാവക്കാട് നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 15ന് വൈകീട്ട് 5 മണിക്ക് മുൻപായി നഗരസഭ ഓഫീസിൽ നേരിട്ടോ കൗൺസിലർമാർ മുഖേനയോ സമർപ്പിക്കാം.

date