Skip to main content

മത്സ്യ കർഷകർക്ക് പരിശീലനം നൽകും.

ബയോഫ്ലോക്ക് കൃഷിരീതിയുടെ സാങ്കേതികവശങ്ങൾ മത്സ്യകർഷകരെ പരിചയപ്പെടുത്തുവാനായി മത്സ്യ കർഷകർക്ക് പരിശീലനം നൽകുന്നു. മത്സ്യകർഷകദിനാചരണത്തിന്റെയും സുഭിക്ഷ കേരളം ബയോഫ്‌ലോക് പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജൂലൈ 10ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും. 14 ജില്ലകളിൽ 40 കേന്ദ്രങ്ങളിലായി നാനൂറോളം മത്സ്യ കർഷകർ നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കും.
ജില്ലയിൽ പീച്ചി ഹാച്ചറി, അഴീക്കോട് ഹാച്ചറി, ചാവക്കാട് ബ്ലോക്ക്, ചാലക്കുടി ബ്ലോക്ക് എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. ബയോഫ്ലോക്ക് മത്സ്യ കൃഷി രീതിയിൽ സാങ്കേതികത ആഗ്രഹിക്കുന്നവർക്ക് https://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ ലൈവായി പരിശീലനത്തിൽ പങ്കെടുക്കാം.
 

date