Skip to main content

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.  പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 24. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം  വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 24 ന് വൈകിട്ട് മൂന്നിനു മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സിബിഎസ്ഇ/ ഐസിഎസ്ഇ  വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഈ തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭിക്കും.
ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം-0471 2543888), അടൂര്‍ (പത്തനംതിട്ട-0473 4224078), ചേര്‍ത്തല (ആലപ്പുഴ-0478 2552828), മല്ലപ്പള്ളി (പത്തനംതിട്ട- 0469 2680574), പുതുപ്പള്ളി (കോട്ടയം-0481 2351485), പീരുമേട് (ഇടുക്കി-04869 232899), മുട്ടം (തൊടുപുഴ-04862 255755), കലൂര്‍ (എറണാകുളം-0484 2347132), കപ്രശേരി (എറണാകുളം-0484 2604116), ആലുവ (0484 2623573), വരടിയം (തൃശൂര്‍-0487 2214773), വാഴക്കാട് (മലപ്പുറം-0483 2725215), വട്ടംകുളം (മലപ്പുറം-0494 2681498), പെരിന്തല്‍മണ്ണ(0493-3225086), തിരുത്തിയാട് (കോഴിക്കോട്-0495 2721070) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലവിലുള്ളത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് email: ihrd.itd@gmail.com
 

date