Skip to main content

ആനകള്‍ക്ക് സമീകൃതാഹാരം ഉറപ്പാക്കും - മന്ത്രി കെ രാജു

ലോക്ക് ഡൗണില്‍ ഖരാഹാരമുള്‍പ്പടെയുള്ള സമീകൃതാഹാരം ആനകള്‍ക്ക് നഷ്ടപ്പെടാനിടയാകരുതെന്നും അവയ്ക്ക് ആഹാരം ഉറപ്പാക്കുമെന്നും മന്ത്രി കെ രാജു. വനം-മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഇതിനായി ആനകള്‍ക്ക് ആഹാരം നല്‍കുന്ന പദ്ധതി  നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുത്തന്‍കുളത്തെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരിവീരന്‍മാരായ അനന്തപദ്മനാഭനും മണികണ്ഠനും മന്ത്രിയുടെ കൈയില്‍ നിന്നും മധുരം നുണഞ്ഞ് പരിപാടിയില്‍ പങ്കാളികളായി.
ജി എസ് ജയലാല്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 43 മുതിര്‍ന്ന ആനകള്‍ക്കും രണ്ട് കുട്ടിയാനകള്‍ക്കും പ്രതിദിനം  മൂന്നു കിലോ വീതം അരി, ഗോതമ്പ്, റാഗി, അരക്കിലോ മുതിര, കടല, നൂറ്റിയമ്പത് ഗ്രാം ഉപ്പ്, മഞ്ഞള്‍, ശര്‍ക്കര എന്നിവ നാല്‍പ്പത് ദിവസത്തേക്ക് നല്‍കും. ജില്ലയിലെ ചാത്തന്നൂര്‍, പനവേലി, ശക്തികുളങ്ങര, ചെമ്മക്കാട്, ആദിച്ചനല്ലൂര്‍, എഴുകോണ്‍, കൊറ്റംകര, പരവൂര്‍, പുത്തന്‍കുളം, ചിറക്കര, കുഴിമതിക്കാട്, കൊട്ടാരക്കര, പ•ന, മയ്യനാട്, കൊല്ലം എന്നീ സര്‍ക്കാര്‍ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചാണ് തീറ്റ വിതരണം.
പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ ജോയി, പഞ്ചായത്തംഗം വി കെ സുനില്‍കുമാര്‍, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ സി മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ സുഷമ കുമാരി, കൊല്ലം സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍  എസ് ഹീരാലാല്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ഡി ഷൈന്‍കുമാര്‍, ഡോ ബി അജിത് ബാബു, വെറ്റിനറി സര്‍ജന്‍ ഡോ അലോഷ്യസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1834/2020)
 

date