Skip to main content

പോളച്ചിറയില്‍ ആധുനിക സജീകരണങ്ങളോടെ മൃഗാശുപത്രി തുറന്നു

ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറയില്‍ ആധുനിക സജീകരണങ്ങള്‍ ഒരുക്കി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മൃഗാശുപത്രിയുടെ ഉദ്ഘാടനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. ജി എസ് ജയലാല്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി.
35 ലക്ഷം രൂപ ചിലവില്‍ ലബോറട്ടറി, ഓപ്പറേഷന്‍ തീയറ്റര്‍ എന്നീ സംവിധാനങ്ങളൊരുക്കി മൃഗസംരക്ഷണ വകുപ്പാണ് എട്ട് സെന്റിലുള്ള കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആറ് മുറികള്‍ ഉള്‍പ്പെടെ വലിയ മൃഗങ്ങളേയും ചെറിയ മൃഗങ്ങളേയും പരിശോധിക്കാനുള്ള സംവിധാനങ്ങളും  ആറോളം ജീവനക്കാരുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു, വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഉല്ലാസ് കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ എസ് ബി സിന്ധു മോള്‍, പ്രേമചന്ദ്രനാശാന്‍, ശകുന്തള,  മുന്‍ എം എല്‍ എ എന്‍ അനിരുദ്ധന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായ ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ സി മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ സുഷമ കുമാരി, മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ ഡി ഷൈന്‍ കുമാര്‍, ഡോ ബി അജിത് ബാബു,  ചിറക്കര വെറ്റിനറി സര്‍ജന്‍  ഡോ വിനോദ് ചെറിയാന്‍  എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1835/2020)
 

date