Skip to main content

വൈദ്യുതി വെളിച്ചത്തില്‍ ഇനി ദില്‍ഹയ്ക്ക് പഠിക്കാം; സഹായവുമായി ജനമൈത്രി പോലീസ്

 നിയമക്കുരുക്കില്‍ പെട്ട് അഞ്ചു വര്‍ഷമായി വൈദ്യുതി കണക്ഷന്‍ കിട്ടാതെ ബുദ്ധിമുട്ടിയ പ്രക്കാനം തൊട്ടുപുറം തറമല തെക്കേതില്‍ ജോബ് ആന്റണിയുടെ കുടുംബത്തിന് വെളിച്ചമെത്തിച്ച് ജനമൈത്രി പോലീസ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകള്‍ ദില്‍ഹ പഠിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഒടുവില്‍ ജോബ്  പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചു. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ്, കെ എസ് ഇ ബി ഓവര്‍സിയറെ ബന്ധപ്പെട്ടു വേണ്ടതുചെയ്യാന്‍  ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷായെയും, പ്രശാന്തിനെയും ചുമതലപ്പെടുത്തി. തുടര്‍ന്ന് പെട്ടെന്നായിരുന്നു നടപടികള്‍.  ജോബും കുടുംബവും ഇപ്പോള്‍ സന്തുഷ്ടരാണ്. ഇലവുംതിട്ട ജനമൈത്രി പോലീസിനു ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് ഈ കുടുംബം.
 

date