Skip to main content

ജില്ലക്ക് വലിയ നേട്ടം നല്‍കി പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍

പാസ്‌പോര്‍ട്ട് അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷന്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ ആക്കിയശേഷം,  വെരിഫിക്കേഷന്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി 2019 ല്‍ സംസ്ഥാനത്ത്  രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് പത്തനംതിട്ട ജില്ല.
പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട ജില്ലക്ക് സംസ്ഥാന പോലീസ് മേധാവി സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഈ നേട്ടം കരഗതമായതിനുപിന്നില്‍ പ്രവര്‍ത്തിച്ച ജില്ല പാസ്‌പോര്‍ട്ട് സെല്ലിലെ പോലീസ് ഉ ദ്യോഗസ്ഥര്‍ക്ക് സല്‍സേവനപത്രം നല്‍കി ജില്ലാപോലീസ് മേധാവി ആദരിച്ചു. ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ജോസ്, എ എസ് ഐ പ്രമോദ്, സന്തോഷ്, സി പി ഒ പ്രസാദ് എന്നിവരെയാണ് ജില്ലാപോലീസ് മേധാവി ആദരിച്ചത്.
    ഓണ്‍ലൈന്‍ ക്ലാസില്‍ പഠിക്കുന്നതിന് ചിറ്റാര്‍ ബെഞ്ചമിന്‍പാറ ഓലിക്കല്‍ വീട്ടില്‍ ലാലിയുടെ മകള്‍ അഞ്ചുവിന് ചിറ്റാര്‍ പോലീസ് ടെലിവിഷന്‍ വാങ്ങി വീട്ടിലെത്തിച്ചു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ടെലിവിഷന്‍ എത്തിച്ചത്.

 

date