Skip to main content

മത്സ്യകര്‍ഷക ദിനാചരണവും ബയോഫ്‌ലോക്ക് പരിശീലനവും;  ഉദ്ഘാടനം ഇന്ന്(ജൂലൈ 10)

മത്സ്യകര്‍ഷക ദിനാചരണത്തിന്റെയും  സുഭിക്ഷ കേരളം ബയോഫ്‌ലോക്ക് മത്സ്യ സംരംഭകര്‍ക്കായുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഇന്ന്(ജൂലൈ 10) രാവിലെ 10 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ തേവള്ളി സീഡ് സെന്ററില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.
14 ജില്ലകളിലെ 40 കേന്ദ്രങ്ങളിലായി 400 മത്സ്യകര്‍ഷകര്‍ നേരിട്ടും പതിനായിരത്തോളം കര്‍ഷകര്‍ ഓണ്‍ലൈനായും പരിശീലനത്തില്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ ബയോഫ്‌ലോക്ക് കൃഷിരീതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പരിശീലനത്തിന്റെ ഭാഗമായി ബയോഫ്‌ലോക്ക് യൂണിറ്റിന്റെ പ്രദര്‍ശനവും   തിരഞ്ഞെടുക്കുന്ന ഒരു കര്‍ഷകന്റെ വീട്ടുവളപ്പില്‍ ബയോഫ്‌ലോക്ക് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയും നടക്കും. www.facebook.com/janakeeyamatsyakrishi.kerala.9  എന്ന ലിങ്കിലൂടെ പരിശീലനത്തില്‍ പങ്കെടുക്കാം.
ചടങ്ങില്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ അധ്യക്ഷനാകും. കുഫോസ് രജിസ്ട്രാര്‍ ഡോ ബി മനോജ് കുമാര്‍ സ്വാഗതം പറയും. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം, കുഫോസ് ഡീന്‍  ഡോ കെ റിജി ജോണ്‍,  ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍ട്രോ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 1845/2020)

 

date