Skip to main content

വനമഹോത്സവം :  ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ ഞാവൽതൈ നട്ട് നിർവ്വഹിച്ചു

വനം -വന്യജീവി വകുപ്പ് പാലക്കാട്  മെഡിക്കല്‍ കോളെജ് പരിസരത്ത് സംഘടിപ്പിച്ച വനമഹോത്സ വത്തിന്റെ ജില്ലാതല ഉദ്ഘാടനം
 പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ-നിയമ- സംസ്ക്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ ഞാവൽ തൈ നട്ട് നിർവ്വഹിച്ചു. 
 ജില്ലാ കളക്ടർ ഡി. ബാലമുരളി, പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, സി.സി.എഫ് പി.പി.പ്രമോദ്,  ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, ഡി.എം.ഒ കെ.പി.റീത്ത എന്നിവരും  തൈകൾ നട്ട് പങ്കാളികളായി. മെഡിക്കൽ കോളേജിൽ ഞാവൽ, മാവ്, പ്ലാവ് തുടങ്ങിയ വിവിധ  ഫലവൃക്ഷതൈകൾക്ക് മുൻഗണന നൽകിയാണ് തൈകൾ വെച്ചത്.

 

date