Skip to main content

കിഫ്ബി വഴിയുള്ള ജില്ലാ ആശുപത്രി നവീകരണ പ്രവർത്തനങ്ങൾക്ക് 127.15 കോടിയുടെ ഭരണാനുമതി

പാലക്കാട് ജില്ലാ ആശുപത്രിയുടെ കിഫ്ബി വഴിയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് 127.15 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.ശാന്തകുമാരി അറിയിച്ചു.  ആറുനില കെട്ടിടമാകും ജില്ലാ ആശുപത്രിയിൽ സജ്ജമാക്കുക. നിലവിലുള്ള സംവിധാനത്തിൻ്റെ പരിമിതികൾ മറികടക്കുന്ന രീതിയിൽ ഒ.പി. ട്രാൻസ്ഫോമേഷൻ, ഐ.പി. സംവിധാനങ്ങൾ, ട്രോമാകെയർ, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവ പുതിയ സംവിധാനത്തിലൂടെ  കുറ്റമറ്റതാക്കും. 

സ്പെഷ്യൽ വെഹിക്കിൾ പർപ്പസ് എന്ന നിലയിൽ 
'ഹൈക്സ്' ഏജൻസിയെയാണ്  നവീകരണ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുള്ളത്. ആതുര സേവന മേഖലയിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങളെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ഏജൻസിയുടെ നടപടിക്രമങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് കിഫ്ബിയുടെ മാനദണ്ഡങ്ങൾ അംഗീകരിച്ചുകൊണ്ടാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നത്.

 

date