Skip to main content

ജനകീയ ഹോട്ടല്‍ ഉദ്ഘാടനം :മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു.

വിശപ്പുരഹിത കേരളത്തിന്റെ ഭാഗമായി വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ജനകീയ ഹോട്ടല്‍ പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്ക്കാരിക-പാർലമെന്ററികാര്യ വകുപ്പ്  മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാനിയിലുള്ള വര്‍ഷ കുടുംബശ്രീ അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് ജനകീയ ഹോട്ടൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍, ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ വിജയന്‍  എന്നിവർ പങ്കെടുത്തു.

 

date