Skip to main content

നവീകരിച്ച പുതുക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം  മന്ത്രി എ.കെ ബാലൻ സൂംമീറ്റിംഗിലൂടെ    നിർവഹിച്ചു

പുതുക്കോട് ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ഓഫിസ് കെട്ടിടോദ്ഘാടനം - ഫർണിച്ചർ വിതരണോദ്ഘാടനം എന്നിവ പട്ടികജാതി-പട്ടികവർഗ്ഗ - പിന്നോക്കക്ഷേമ-നിയമ-സാംസ്കാരിക-പാർലമെന്ററി കാര്യ വകുപ്പു മന്ത്രി എ. കെ. ബാലൻ സൂം മീറ്റിംഗിലൂടെ  നിർവഹിച്ചു.    മുഴുവൻ ജനങ്ങൾക്കും ഒരേ രീതിയിൽ സർക്കാർ സേവനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ലഭ്യമാക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.  പഞ്ചായത്ത് ഓഫീസിൽ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങൾ ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക്  ഫലപ്രദമായി സേവനങ്ങൾ ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. 2016- 17 വർഷത്തെ  ലോക  ബാങ്ക് പദ്ധതി വിഹിതം, മെയിന്റനൻസ് വിഹിതം,  ഗ്രാമപഞ്ചായത്തിലെ തനത് ഫണ്ട്, 2016- 17 വർഷത്തിൽ മികച്ച പഞ്ചായത്തിന് ലഭിച്ച അവാർഡ് തുക, എന്നിവ ഉപയോഗിച്ചാണ്  നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രാദേശിക സർക്കാരുകൾ എന്ന രീതിയിൽ ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ മുന്നോട്ടു നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ചാമുണ്ണി,  വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിതാ പോൾസൺ,  വികസനകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി. ഗംഗാധരൻ,  ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ രമ ജയൻ തുടങ്ങിയവർ  പങ്കെടുത്തു.

 

date