Skip to main content

തോട്ടപ്പള്ളി:  മണൽ നിക്ഷേപിക്കാൻ അനുയോജ്യമായ പ്രദേശങ്ങൾ  ശുപാർശ ചെയ്യാൻ കമ്മറ്റി

 

 

 

തോട്ടപ്പള്ളി: ധാതുക്കൾ വേർതിരിച്ച ശേഷം  കെഎംഎംഎൽ തിരികെ എത്തിക്കുന്ന മണൽ നിക്ഷേപിക്കാൻ അനുയോജ്യമായ പ്രദേശങ്ങൾ   ശുപാർശ ചെയ്യുന്നതിന് പുറക്കാട് വില്ലേജ് ഓഫീസർ, പുറക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ കൺവീനറായി അമ്പലപ്പുഴ തഹസില്ദാരെ ചുമതല ഏൽപ്പിച്ച ജില്ലാ കലക്ടർ ഉത്തരവായി.

 

ഈ കമ്മിറ്റി അടിയന്തരമായി ചേർന്ന് വിശദമായ പരിശോധനകളും പഠനങ്ങളും നടത്തിയും ,ബന്ധപ്പെട്ടവരിൽ നിന്ന് ശുപാർശകൾ സ്വീകരിച്ചും , മണൽ തിരികെ നിക്ഷേപിക്കാൻ അനുയോജ്യമായ പ്രദേശങ്ങൾ ജൂലൈ നാലിനു മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ നിർദേശിച്ചു.

 

തോട്ടപ്പള്ളി ചാനലിലൂടെ ഉള്ള ജലമൊഴുക്ക് സുഗമമാക്കുന്നതിനായി കെഎംഎംഎലേക്ക് നീക്കംചെയ്ത  മണലിൽ നിന്നും ധാതുക്കൾ വേർതിരിച്ച ശേഷമുള്ള മണൽ തിരികെയെത്തിച്ച് അനുയോജ്യമായ തീരപ്രദേശങ്ങളിൽ തന്നെ നിക്ഷേപിക്കാൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നേരത്തെ ജൂൺ ഒന്നിന് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച മണൽ തിരികെയെത്തിക്കാൻ കെഎംഎംഎൽ -നും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

date