Skip to main content

തോട്ടപ്പള്ളി ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന് ആരംഭം കുറിച്ചു-മന്ത്രി ജി.സുധാകരൻ

 

 

 

തോട്ടപ്പള്ളി ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന് ആരംഭം കുറിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. 13.5 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചത് ടെണ്ടർ ചെയ്ത് പ്രവർത്തി ഏറ്റെടുത്ത് പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയാണ് ചെയ്തിട്ടുള്ളത്. 

തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട വികസനത്തിനായി ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് സ്‌കീം ൽ ഉൾപ്പെടുത്തി 96 കോടി രൂപയുടെ പദ്ധതിയാണ് നബാർഡിനായി സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ അംഗീകാരം ലഭ്യമാകുന്നതിന്റെ കാലതാമസം ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 13.5 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ച് ഇന്ന് പ്രവർത്തനം ആരംഭിച്ചത്. ഹാർബറിന്റെ പടിഞ്ഞാറ് ഭാഗത്തെ കര ഭിത്തിയുടെ 250 മീറ്റർ വടക്കോട്ട് നീളം വർദ്ധിപ്പിക്കുകയും നിലവിലുള്ള ഭിത്തിയുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുകയുമാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുക. ഇതിനായി 500 മുതൽ 2000 കി.ഗ്രാം വരെയുള്ള കൂറ്റൻ പാറകൾ എത്തിക്കും. ഇതിലൂടെ തുടർന്നുള്ള പ്രവർത്തനത്തിൽ വടക്കോട്ടുള്ള ഭാഗം 450 മീറ്റർ നീളത്തിൽ കടലിലേക്ക് പുതിയ ഭിത്തി നിർമ്മിക്കുകയും ഹാർബറിന്റെ വിസ്തൃതി നിലവിലുള്ളതിനേക്കാൾ രണ്ട് ഇരട്ടിയാക്കി ഹാർബർ വലുതാക്കി ഇപ്പോഴുള്ള മണ്ണ് അടിയുന്നതടക്കം ഒഴിവാക്കുന്ന രീതിയാണ് പുതിയ 96 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പദ്ധതിയിലുള്ളത്. ഇപ്പോഴത്തെ 13.5 കോടി രൂപക്ക് ചെയ്യുന്ന പ്രവൃത്തി 6 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. 

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് നോക്കി നിൽക്കാതെ അടിയന്തിരമായി നിർമ്മാണം ആരംഭിക്കുവാൻ മന്ത്രി ജി.സുധാകരൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയാണ് ഇന്ന് കല്ല് ഇറക്കുന്നത് ആരംഭിച്ചത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, മണ്ഡലത്തിലെ എം.എൽ.എ യും മന്ത്രിയുമായ ജി.സുധാകരൻ കൂടി പങ്കെടുത്ത് പിന്നീട് നടത്തും. ഇന്ന് കല്ല് ഇറക്കിയപ്പോൾ മത്സ്യതൊഴിലാളികൾ, മത്സ്യതൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റ് പി.എ ഹാരീസ്, സെക്രട്ടറി സി.ഷാംജി, സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, മന്ത്രിയുടെ ഓഫീസിന്റെ പ്രതിനിധി പി.അരൂൺകുമാർ തുടങ്ങിയവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.   

date