Skip to main content

പ്രളയത്തില്‍ നാശോന്മുഖമായ സ്‌കൂളുകള്‍ക്ക് പുതിയ മുഖം നല്‍കി ഐ ആം ഫോര്‍ ആലപ്പി

 

 

 

ആലപ്പുഴ: പ്രളയത്തില്‍ നാശോന്മുഖമായ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുതിയ മുഖം നല്‍കി ഐ ആം ഫോര്‍ ആലപ്പി. പ്ലാന്‍ ഇന്ത്യയുടെ സഹകരണത്തോടെ ഐ ആം ഫോര്‍ ആലപ്പി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നാണ പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്, മങ്കൊമ്പ്, വെളിയനാട്, കരുവാറ്റ എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

2018ലുണ്ടായ മഹാപ്രളയത്തില്‍ നാശ നഷ്ട്ടങ്ങള്‍ സംഭവിച്ച സ്‌കൂളുകള്‍ കണ്ടെത്തി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്നത്തെ സബ് കളക്ടറും ഐആം ഫോര്‍ ആലപ്പിയുടെ സ്ഥാപകനും കൂടിയായ വി.ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.    

 

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിമുറി നിര്‍മ്മാണം, നടപ്പാത, ശുദ്ധജല വിതരണ സംവിധാനം, കൈ കഴുകല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.  പത്ത് സ്‌കൂളുകളിലാണ് പ്ലാന്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗവ. എല്‍.പി.എസ് കണ്ണമംഗലം, ഗവ. യു.പി.എസ് കണ്ണമംഗലം, ഗവ. എല്‍.പി.എസ് കളരിക്കല്‍, ഗവ. എല്‍.പി.എസ് ചെത്തിപുരക്കല്‍, ഗവ. എല്‍.പി.എസ് കരുവാറ്റ, ഗവ. യു.പി.എസ് കാവാലം, ഗവ. യു.പി.എസ് ചിറയകം, ഗവ. എല്‍.പി.എസ് കൊയ്ല്‍മുക്ക്, ഗവ. എച്ച്.എസ് കരുമാടി, ഗവ. എച്ച്.എസ് കൊടുപുന്ന തുടങ്ങിയ സ്‌കൂളുകളിലാണ് അടിസ്ഥാന സൗകര്യമുള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചാണ് സ്‌കൂളുകളിലെ കൈകഴുകല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത്. 2019ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഇതിനകം എല്ലാ സ്‌കൂളുകളിലും പൂര്‍ത്തിയായി കഴിഞ്ഞു. ഒരു കോടി രൂപയാണ് പ്ലാന്‍ ഇന്ത്യ സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്.

 

date