Skip to main content

മൂലമ്പിള്ളി - പിഴല പാലം ഉദ്ഘാടനം ചെയ്തു

എറണാകുളം: മൂലമ്പിള്ളി - പിഴല പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എസ്. ശർമ എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും എസ്. ശർമ എം.എൽ.എയുടെയും ഫെയ്സ്ബുക്ക് പേജുകളിൽ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരുന്നു.
    കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച വീഡിയോ കോൺഫറൻസ് സദസ്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എം.പി എം.എം. ലോറൻസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ ആന്റണി, ജില്ലാ പഞ്ചായത്തംഗം സോനാ ജയരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ പുഷ്ക്കരൻ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, കടമക്കുടി ഗ്രാമപഞ്ചായത്തംഗം സെറിൻ സേവ്യർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉണ്ണിക്കൃഷ്ണൻ,
വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

date