Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം, 30/6/20 ബുള്ളറ്റിൻ - 6.30   PM

•       ജില്ലയിൽ ഇന്ന്   10 പേർക്ക്  രോഗം സ്ഥിരീകരിച്ചു.

•       ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ് -കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ഏലൂർ സ്വദേശി, ജൂൺ 18 കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള ആയവന സ്വദേശി, ജൂൺ 19 മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള വടവുകോട് -പുത്തൻകുരിശ് സ്വദേശിനി, തമിഴ്നാട്ടിൽ നിന്ന് ജൂൺ 13 ന്  റോഡ് മാർഗം കൊച്ചിയിലെത്തിയ 23 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 28 ന് ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 13 കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള മലയാറ്റൂർ നീലീശ്വരം സ്വദേശി, ജൂൺ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 27 മുബൈ -കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 14 ന്  ഷാർജ - കൊച്ചി വിമാനത്തിലെത്തിയ 45  വയസുള്ള ചേന്ദമംഗലം സ്വദേശി, കൂടാതെ  ജൂൺ 27  ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ  തൃശൂർ സ്വദേശിയുടെ  സഹപ്രവർത്തകരായ  31 വയസുള്ള കാസർഗോഡ് സ്വദേശിക്കും ,42 വയസുള്ള പാലക്കാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

•       ദുബായിൽ നിന്ന് കൊച്ചിയിലെത്തി  ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്

•       ഇന്ന് 7 പേർ രോഗമുക്തി നേടി. മെയ് 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പെരുമ്പാവൂർ സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള തുറവൂർ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള പാലക്കാട് സ്വദേശിനി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 22 വയസുള്ള എളമക്കര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള എളമക്കര സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 38 വയസുള്ള ആലുവ സ്വദേശി,ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ഏലൂർ സ്വദേശി എന്നിവർ രോഗമുക്തി നേടി.

•       ഇന്ന് 780 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  13646 ആണ്. ഇതിൽ 11794  പേർ വീടുകളിലും, 716 പേർ കോവിഡ് കെയർ സെന്ററുകളിലും  1136 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 27 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 9
       സ്വകാര്യ ആശുപത്രികൾ - 18

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  15  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 4
       പറവൂർ താലൂക്ക് ആശുപത്രി- 2
       സ്വകാര്യ ആശുപത്രികൾ-9

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  230  ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് –  60 
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
       അങ്കമാലി അഡ്ലക്സ്- 130
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ - 35

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 179 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 51 പേരും അങ്കമാലി അഡല്ക്സിൽ 124  പേരും  ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

•       ഇന്ന് ജില്ലയിൽ നിന്നും 203 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 12       എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 321 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ഇന്ന് 421 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       ഹൈക്കോർട്ട് ജീവനക്കാർക്ക്  വ്യക്തിഗതസുരക്ഷ ഉപാധികൾ, കൈകഴുകുന്ന രീതി, മാസ്കുകളുടെ ശരിയായ ഉപയോഗം, ബ്രേക്ക് ദി ചെയിൻ, ഓഫീസ് അണുവിമുക്തമാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

•       വാർഡ് തലങ്ങളിൽ   1688 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 286 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 80 ചരക്കു ലോറികളിലെ 105 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 54 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

date