Skip to main content

ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.

ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43),  ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24), ജൂണ്‍ 20 ന് ചെന്നൈയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശി 28 കാരിയും ഒരു വയസ്സുള്ള കുട്ടിയും, ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബൈയില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24),  ജൂലൈ രണ്ടിന് ഹൈദരാബാദില്‍ നിന്ന് എത്തിയ മുള്ളന്‍കൊല്ലി സ്വദേശി (34)കാരനും സുഹൃത്തും, അന്നുതന്നെ ഹൈദരാബാദില്‍ നിന്ന് എത്തിയ ചീരാല്‍ സ്വദേശി (36), ജൂണ്‍ 29ന് പശ്ചിമബംഗാളില്‍ നിന്ന് എത്തിയ ബംഗാള്‍ സ്വദേശി (24), ബാംഗ്ലൂരില്‍ നിന്ന് എത്തിയ നല്ലൂര്‍നാട് സ്വദേശി (28), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ മുട്ടില്‍ സ്വദേശി (37),  ജൂലൈ ഏഴിന് കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി എത്തിയ മീനങ്ങാടി സ്വദേശി (42), ബാംഗ്ലൂരില്‍ നിന്ന് വന്ന് പടിഞ്ഞാറത്തറയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56), ജൂലൈ 7ന് ബാംഗ്ലൂരില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷിണത്തിലായിരുന്ന എടവക സ്വദേശി (36), ജൂലൈ 5 ന് കര്‍ണാടകയില്‍  നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി(75), ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ പുല്‍പ്പള്ളി സ്വദേശി (ഒരു വയസ്സ്), ജൂലൈ 7ന്  കര്‍ണാടകയില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ പുല്‍പ്പള്ളി സ്വദേശി (48) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയിലായത്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 171 പേര്‍ക്ക്. രോഗമുക്തി നേടിയത് 83 പേര്‍. നിലവില്‍ രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത് 85 പേര്‍. ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.

ഇതുവരെ അയച്ച ആകെ സാമ്പിളുകള്‍ 10737. ഫലം ലഭിച്ച 9087 ല്‍ 8935 എണ്ണം നെഗറ്റീവും 171 പോസിറ്റീവും ആണ്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.07.20) പുതുതായി നിരീക്ഷണത്തിലായത് 320 പേര്‍. 295 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3603 പേര്‍.

 

date