Skip to main content

കൂത്താളി പഞ്ചായത്തിൽ കുടുംബശ്രീക്ക് കെട്ടിടം ഒരുങ്ങുന്നു

 

 

കൂത്താളി പഞ്ചായത്തിൽ കുടുംബശ്രീക്ക് ഓഫീസ്  കെട്ടിടം ഒരുങ്ങുന്നു. മന്ത്രി ടി പി രാമകൃഷ്ണന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം ചിലവിലാണ് കെട്ടിട നിർമ്മാണം. കൂത്താളി പഞ്ചായത്തു വളപ്പിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 800 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന  കുടുംബശ്രീ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ആഗസ്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനുവേണ്ട നടപടികൾ വേഗത്തിലാക്കിയതായും കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് അസ്സൻകുട്ടി പറഞ്ഞു. നിലവിൽ പഞ്ചായത്തിൻറെ കെട്ടിടത്തിലാണ് കുടുംബശ്രീ ഓഫീസ് പ്രവർത്തിക്കുന്നത്.

date