Skip to main content

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിക്കും

 

 

കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി  രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങളുടെയും 2 .5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെയും  ഉദ്ഘാടനം നാളെ ( ജൂലൈ 14 )രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി  റഹീം എം എൽ എ നിർവ്വഹിക്കും.

2018-19 ബഡ്ജറ്റില്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് 5 കോടി രൂപ അനുവദിച്ചിരുന്നു. കോളജിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വാങ്ങി നല്‍കിയ 5 ഏക്കര്‍ 10 സെന്റ് സ്ഥലത്താണ് സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തിച്ചുവരുന്നത്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് റൂമുകള്‍ തിരിച്ചത്. കോളജില്‍ ഇലക്ട്രിസിറ്റി കണക്ഷന്‍ എടുക്കുന്നതിനുള്ള തുകയും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.
         
കോളജില്‍ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപയും ആധുനിക ടര്‍ഫ് നിര്‍മ്മാണത്തിന് 70 ലക്ഷം രൂപയും എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

date