Skip to main content

ജില്ലാ പഞ്ചായത്തിന് ഇനി അത്യാധുനിക ഡിജിററല്‍ മീറ്റിങ്ങ്ഹാള്‍

ജില്ലാ പഞ്ചായത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച ഡിജിറ്റല്‍ മീറ്റിങ്ങ് ഹാള്‍ തുറന്നു. ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ തനത് ഫണ്ടുപയോഗിച്ച്  തയ്യാറാക്കിയ ബഹുവര്‍ഷ പ്രൊജക്ടിന്റെ ഭാഗമായാണ് ജില്ലാ വികസന കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. 4.9 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്തതും ശീതീകരിച്ചതുമായ മീറ്റിംഗ് ഹാള്‍, പ്രസിഡണ്ടിനും സെക്രട്ടറിക്കും താമസിക്കുന്നതിനുള്ള റസിഡന്‍ഷ്യല്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസിനും എല്‍ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാഗത്തിനുമുള്ള ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ആധുനിക രീതിയിലുള്ള രണ്ട് റിക്കാര്‍ഡ് റൂമുകള്‍ എന്നിവയാണ് കെട്ടിടത്തില്‍ പുതിയതായി നിര്‍മ്മിച്ചത്. കൂടാതെ നിലവിലുള്ള മെയിന്‍ ഹാള്‍ നവീകരിച്ച് 500 ഓളം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ആധുനിക രീതിയിലുള്ളതും ശീതീകരിച്ചതുമായ കോണ്‍ഫറന്‍സ് ഹാളും തയ്യാറാക്കിയിട്ടുണ്ട്.
  ഭരണസമിതി യോഗങ്ങള്‍ ചേരുന്നതിനായുള്ള  മീറ്റിംഗ് ഹാള്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്. പ്രസിഡണ്ടിനും സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കും  ഇരിക്കുന്നതിനുള്ള ഡയസ്സും  ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കും ഇരിപ്പിടത്തില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും മൈക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും പ്രത്യേക ഇരിപ്പിടവും രണ്ട് പൊതു ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും ഉണ്ട്. ശീതീകരിച്ച ഈ ഹാളില്‍ മികച്ച ശബ്ദസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേപ്പര്‍ലെസ്സ് മീറ്റിംഗ് സംവിധാനം നടപ്പിലാക്കുകയാണ്  ലക്ഷ്യം 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി  ജില്ലാ ആസ്ഥാനത്ത് തങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍  താമസിക്കുതിനുള്ള രണ്ട് റസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ നിര്‍മ്മിച്ചട്ടുണ്ട്. കിടപ്പുമുറി, അടുക്കള,  ഡൈനിംഗ് റൂം, സിറ്റ്ൗട്ട് , ബാത്ത് റൂം എന്നിവ ഉള്‍പ്പെ'ട്ടതാണ് റസിഡന്‍ഷ്യല്‍ ബ്ലേക്ക്.
റെക്കോര്‍ഡ് റൂമുകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി   ജില്ലാ പഞ്ചായത്ത്   ഓഫീസിനും എല്‍എസ്ജിഡി എഞ്ചിനീയറിംഗ്  വിഭാഗത്തിനും ഐ എസ് ഒ സ്‌പെസിഫിക്കേഷന്‍ പ്രകാരമുളള ആധുനിക രീതിയിലുള്ള രണ്ട്  റിക്കാര്‍ഡ് റൂമുകള്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആധുനിക രീതിയിലുള്ള ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ 500 ഓളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ്19 തുടരുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ മാത്രം പങ്കെടുത്തുകൊണ്ട് കൊവിഡ്19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് നടന്നത്

date