Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 13-07-2020

പട്ടയകേസുകളുടെ വിചാരണ മാറ്റി

ജൂലൈ 15 ന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ പട്ടയകേസുകളുടെ വിചാരണ സപ്തംബര്‍ ഒമ്പതിന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി  എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

പഠനമുറി നിര്‍മ്മിക്കുന്നതിന് ധനസഹായം

കോര്‍പ്പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന (സ്റ്റേറ്റ് സിലബസ്) വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും.  800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണ്ണമുള്ള വീടുകളുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും  കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ജൂലൈ 30 നകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 9605600250.
പി എന്‍ സി/2265/2020

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ യുവതീയുവാക്കള്‍ മാത്രം അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെണ്ട, താളചെണ്ട, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്കാണ് വാദ്യോപകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്.  വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ കണ്ണൂര്‍ ഐ ടി പ്രൊജക്ട് ഓഫീസിലോ, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ജൂലൈ 24 നകം സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2700357.

തെങ്ങിന്‍ തൈ വിതരണം

മുഴപ്പിലങ്ങാട് കൃഷിഭവനില്‍ നിന്നും ഡബ്ല്യു സി ടി തെങ്ങിന്‍ തൈകള്‍ 50 ശതമാനം സബ്‌സിഡിയില്‍ വിതരണം ചെയ്യുന്നു. 100 രൂപ വിലയുള്ള തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. ആവശ്യമുള്ളവര്‍ 2020-21 ലെ നികുതി ശീട്ട് സഹിതം  ഹാജരാകണം.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

ഇരിക്കൂര്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എരുവേശ്ശി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം.  2020 ജനുവരി ഒന്നിന് 46 വയസ് കവിയരുത്.  എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  എസ് ടി വിഭാഗത്തില്‍ ആവശ്യമായ അപേക്ഷകരില്ലെങ്കില്‍ എട്ടാംതരം പാസായവരെയും എസ് സി വിഭാഗത്തില്‍ ആവശ്യമായ അപേക്ഷകരില്ലെങ്കില്‍ എസ് എസ് എല്‍ സി തോറ്റവരെയും പരിഗണിക്കും.
ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം.  എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല.  പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കണം.അപേക്ഷകര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരപരിധിയില്‍ താമസക്കാരായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബന്ധപ്പെട്ട പഞ്ചായത്തില്‍ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള റേഷന്‍ കാര്‍ഡ്്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയമുണ്ടെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 22 ന് വൈകിട്ട് അഞ്ച് മണിക്കകം ശ്രീകണ്ഠപുരം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എരുവേശ്ശി പഞ്ചായത്ത് ഓഫീസിലും ശ്രീകണ്ഠപുരം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും ലഭിക്കും.  ഫോണ്‍: 04602 233416.

ആശ്വാസ് 2020 മായി കെ എസ് എഫ് ഇ

കെ എസ് എഫ് ഇ കുടിശ്ശികയായി റവന്യൂ റിക്കവറി നടപടികളില്‍പ്പെട്ട് പ്രയാസമനുഭവിക്കുന്നവര്‍ക്കായുള്ള ആശ്വാസ് 2020 കുടിശ്ശിക നിവാരണ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ആശ്വാസ് പദ്ധതി പ്രകാരം കുടിശ്ശികകാര്‍ക്ക് പലിശയിനത്തില്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെയും സര്‍ക്കാര്‍ കലക്ഷന്‍ ചാര്‍ജ്ജില്‍ 100 ശതമാനം വരെയും ഇളവുകള്‍ ലഭിക്കും. പദ്ധതി ആനുകൂല്യം കുടിശ്ശികകാര്‍ പ്രയോജനപ്പെടുത്തണമെന്ന് കെ എസ് എഫ് ഇ സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍:04972765191, 9447797809, 9446588809,9446007917.

അപേക്ഷ ക്ഷണിച്ചു.

മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന കാര്‍ഷിക സേവന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിട്ടുള്ള 25 പേര്‍ക്ക് 20 ദിവസത്തെ  പ്രവൃത്തി പരിചയ പരിശീലനം നല്‍കുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐടിഐ, ഐടിസി രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍, വിഎച്ച്‌സി(കൃഷി) പാസായവര്‍, എസ്എസ്എല്‍സി വരെ പഠിച്ചവര്‍ അല്ലെങ്കില്‍ പാസായവര്‍,  എഴുതാനും വായിക്കാനും അറിയുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ്സിനു താഴെ. യോഗ്യതയുള്ളവര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും നിര്‍ദിഷ്ട സേവനം നല്‍കാന്‍ താല്‍പര്യവും ഉള്ളവരുമായിരിക്കണം. കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം. താല്‍പര്യമുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജൂലൈ 18ന് അഞ്ച് മണിക്ക് മുമ്പായി വൈസ് പ്രസിഡണ്ട്, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി, ചെറുകുന്ന്, പഞ്ചായത്ത് ഓഫീസ്, കൊവ്വപ്പുറം പി ഒ, കണ്ണൂര്‍  670301 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 9495390661. അപേക്ഷ ഫോം ചെറുകുന്ന്, ഏഴോം, കണ്ണപുരം, പട്ടുവം എന്നീ പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാകും. വാട്‌സ് ആപ്പ് ആയി അപേക്ഷ ആവശ്യമുള്ളവര്‍ 9846334758 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊവിഡ് പ്രത്യേക ധനസഹായം; അപേക്ഷ 31 വരെ

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ   ബോര്‍ഡില്‍ നിന്ന്  ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുന്ന കൊവിഡ് പ്രത്യേക ധനസഹായമായ 1000 രൂപയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് വേേു://യീമൃറംെലഹളമൃലമശൈേെമിരല.ഹര.സലൃമഹമ.ഴീ്.ശി എന്ന ലിങ്കില്‍ ജൂലൈ 31 വരെ അപേക്ഷ നല്‍കാം. പുതുക്കിയ നിരക്കില്‍ തുക ഒടുക്കാത്ത പഴയ പദ്ധതികളായ കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, ഗാര്‍ഹിക തൊഴിലാളി,  അലക്ക് തൊഴിലാളി, പാചക തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.  ഫോണ്‍: 0497 2970272.

ഹയര്‍സെക്കന്‍ഡറി ഫലം 'പി ആര്‍ ഡി ലൈവ്' ആപ്പില്‍

ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി ആര്‍ ഡി ലൈവില്‍ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി ആര്‍ ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി ആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി ആര്‍ ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഫാഷന്‍ ഡിസൈനിംഗ്,  ഗാര്‍മെന്റ് മാനുഫാക്ചറിംഗ്, ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്‌സ് ആന്റ് ഗാര്‍മെന്റ് ലാബ്  തുടങ്ങിയ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.  വണ്ടര്‍ വീവ്, ലാക്ട്ര, റീച്ച്, കാഡ് എന്നിവയിലുള്ള പരിശീലനവും നല്‍കും.  എസ് എസ് എല്‍ സിയാണ് യോഗ്യത.  
അപേക്ഷാ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കാന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി ഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ംംം.ശശവസേമിിൗൃ.മര.ശി എന്ന വെബ്‌സൈറ്റ് വഴിയോ ജൂലൈ 15 മുതല്‍ അപേക്ഷിക്കാം.  പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 16 നകം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835390.
 

date