Skip to main content

സ്വാശ്രയ പദ്ധതിയിൽ സ്വയം തൊഴിൽ കണ്ടെത്താൻ ധനസഹായം

ഭർത്താവ് ഉപേക്ഷിച്ചതോ, അവിവാഹിതരോ, ഏക രക്ഷിതാവോ, നിയമപ്രകാരം വിവാഹമോചനം നേടിയവരോ, വേർപിരിഞ്ഞ് താമസിക്കുന്നവരോ ആയ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ അല്ലെങ്കിൽ മകളെ സംരക്ഷിക്കേണ്ട വരുന്ന ബിപിഎൽ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് സ്വാശ്രയ പദ്ധതി വഴി ധനസഹായം നൽകുന്നു. അപേക്ഷകർ ബിപിഎൽ കുടുംബത്തിൽ നിന്നായിരിക്കണം. 70 ശതമാനമോ അതിൽ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർ ആയിരിക്കണം.കിടപ്പ് രോഗികളായ കഠിനമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ അമ്മമാർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷാഫോറത്തിനൊപ്പം റേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷകന്റെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വിവാഹിതയും, പുനർ വിവാഹിതയും അല്ല എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും സമർപ്പിക്കണം. ഈ രേഖകൾ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂലൈ 31 നകം തപാൽമാർഗം എത്തിക്കണമെന്ന് തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0487-2321702.

date