Skip to main content

വിദ്യാജ്യോതി പദ്ധതി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുളളവരും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഒൻപത് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്നതുമായ കുട്ടികൾക്കും, ഡിഗ്രി, പിജി, പോളിടെക്‌നിക്, ട്രെയിനിങ് കോളേജ്, പ്രൊഫഷണൽ കോഴ്‌സ് എന്നിവയിൽ പഠിക്കുന്ന കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പ് മുഖേന പഠനോപകരണങ്ങളും യൂണിഫോമും വാങ്ങുന്നതിന് വിദ്യാജ്യോതി പദ്ധതിയിലൂടെ സഹായം നൽകുന്നു. അർഹരായ ആളുകൾ അപേക്ഷാഫോമിനൊപ്പം ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, റേഷൻ കാർഡ്, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പുകൾ, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ ക്യാഷ് ബിൽ തുടങ്ങിയവ സമർപ്പിക്കണം.
ഈ രേഖകൾ സഹിതം ചെമ്പുകാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ജൂലൈ 31നകം തപാൽമാർഗം എത്തിക്കണമെന്ന് തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0487-2321702.

date