Skip to main content

ചക്ക സംഭരണം തുടങ്ങി

   വി.എഫ്.പി.സി.കെ നേതൃത്വത്തില്‍ നടത്തുന്ന ചക്ക സംഭരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുട്ടില്‍ പഞ്ചായത്തിലെ വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക വിപണി കേന്ദ്രീകരിച്ചാണ് ചക്കയുടെ സംഭരണം നടക്കുക. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ചക്കകള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം നടത്തും. അധികമുള്ള ചക്ക ഇടുക്കിയിലെ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ചു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി വി.എഫ്.പി.സി.കെയുടെ തളിര്‍ ബ്രാന്‍ഡില്‍ വില്‍പ്പന നടത്തും.
   അസംസ്‌കൃതവും സംസ്‌കരിച്ചതുമായ ചക്കയുടെ വിപണനത്തിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ വി.എഫ്.പി.സി.കെ ലക്ഷ്യമിടുന്നത്.  കാര്‍ഷിക വികസന കര്‍ഷക വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  25 ലക്ഷം രൂപയാണ് ചക്ക സംഭരണത്തിനായി വകുപ്പ് വകയിരുത്തിയിട്ടുളളത്. പശ്ചാത്തല സൗകര്യ വികസനത്തിനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനുമാണ് തുക ഉപയോഗിക്കുക.
  ചടങ്ങില്‍ വി.എഫ്.പി.സി.കെ ജില്ലാ മാനേജര്‍ എ.വിശ്വനാഥന്‍,  മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.പി. അഹമ്മദ്, മുട്ടില്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് റസാഖ് , അമ്പലവയല്‍ സ്വാശ്രയ കര്‍ഷകസമിതി പ്രസിഡന്റ് ജെയിംസ്, വി.എഫ്.പി.സി.കെ അസിസ്റ്റന്റ് മാനേജര്‍ പ്രിയാരാജ് എന്നിവര്‍ പങ്കെടുത്തു . 

 

date