Skip to main content

വടകര ബ്ലോക്ക് ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക്

 

വടകര ബ്ലോക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി പ്രഖ്യാപനത്തിലേക്ക്.  പ്രഖ്യാപനം സംബന്ധിച്ച് ബ്ലോക്ക് പരിധിയിലെ ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വടകര ബ്ലോക്ക് ഓഫീസ് ഹാളില്‍ യോഗം ചേര്‍ന്നു.  എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും മാതൃകയിലുള്ള ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍, പൊതുഇടങ്ങളിലെ ജൈവമാലിന്യം സംസ്‌കരിക്കുതിനുള്ള സൗകര്യങ്ങള്‍, മാലിന്യരഹിതമായ പൊതുവിടങ്ങള്‍, വൃത്തിയുള്ള പൊതു ടോയ്ലറ്റുകള്‍, പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഹരിതചട്ടം പാലിക്കല്‍, ഫലപ്രദമായി പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുക തുടങ്ങിയവയാണ് ശുചിത്വ പദവിക്കായി പരിഗണിക്കുന്ന ഘടകങ്ങള്‍. 

ശുചിത്വ പദവിയുമായി ബന്ധപ്പെട്ട്  പഞ്ചായത്ത് തലങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഈ യോഗങ്ങളില്‍ പഞ്ചായത്തില്‍ ശുചിത്വ മേഖലയില്‍ നടപ്പില്‍ വരുത്തേണ്ട  കാര്യങ്ങള്‍ തീരുമാനിക്കും. 

 

യോഗത്തില്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ഭാസ്‌ക്കരന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. വി കവിത അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. പി. ജയന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ചോറോട് പഞ്ചായത്ത് വി ഇ ഒ സുനീഷ് ടി, ഹരിയാലി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.കഞ്ഞിരാമന്‍,  ഐ. ആര്‍. ടി. സി. കോര്‍ഡിനേറ്റര്‍ ശ്രുതി എസ് മോഹന്‍ സംസാരിച്ചു. 

date