Skip to main content

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉദ്ഘാടനം നാളെ (ജൂലൈ 15) 

 

 

 

 

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ സി.ടി. സ്‌കാന്‍ ഉദ്ഘാടനം നാളെ (ജൂലൈ 15) ഉച്ചക്ക് 12.30ന്  ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കെ.ദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 2.59 കോടി രൂപ ചെലവിലാണ് സി.ടി. സ്‌കാന്‍ സജ്ജമാക്കിയത്. മലബാറിലെ താലൂക്കാശുപത്രികളില്‍ ആദ്യത്തെ സി.ടി. സ്‌കാന്‍ മെഷീനാണ് കൊയിലാണ്ടിയില്‍ സ്ഥാപിക്കുന്നത്. 

 

ഇതോടനുബന്ധിച്ച് എന്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ആധുനികവല്‍ക്കരിച്ച കാഷ്വാലിറ്റിയുടെ ഉദ്ഘാടനവും നടക്കും. 23 ലക്ഷം രൂപയുടെ സിവില്‍ പ്രവൃത്തികളും 15 ലക്ഷം രൂപയുടെ മെഡിക്കല്‍ ഗ്യാസ് സിസ്റ്റവും  മെഡിക്കല്‍ ഉപകരണങ്ങളുമടക്കം 47 ലക്ഷം രൂപയാണ് എന്‍.എച്ച്.എം. വഴി താലൂക്കാശുപത്രിയില്‍ ചിലവഴിക്കുന്നത്. എമര്‍ജന്‍സി മൈനര്‍ ഒ.പി. പ്രൊസീജര്‍ റൂം, ട്രയാജ് സിസ്റ്റം, ഇ.സി.ജി റൂം, ഓക്സിജന്‍ സപ്ലൈ സൗകര്യങ്ങള്‍ തുടങ്ങിയ സിവില്‍ പ്രവൃത്തികള്‍ കാഷ്വാലിറ്റിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ ഇതിനകം തന്നെ കോവിഡ് പ്രതിരോധം, മഴക്കാലപൂര്‍വ്വ രോഗം, സുരക്ഷാ ഉപകരണം എന്നിവക്കായി അനിവദിച്ചു കഴിഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

date