Skip to main content

പൊന്‍മള - കല്ലംകുളമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

പൊ•ള പഞ്ചായത്തിലെ പൊന്‍മള - കല്ലംകുളമ്പ് റോഡ് (ആര്‍.സി. റോഡ്) പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ 2019-20 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. പൊ•ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ അധ്യക്ഷനായി.  മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മണി പൊന്‍മള, എം.പി മുസ്തഫ മാസ്റ്റര്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നഫീസ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
 

date