Skip to main content

കോവിഡ് 19 ധനസഹായത്തിന് 31  വരെ അപേക്ഷിക്കാം

 

 

 

കോവിഡ് 19 വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട കേരള  ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍, അലക്ക്, ഗാര്‍ഹിക, ക്ഷേത്രജീവനക്കാര്‍,  പാചക, കൈത്തൊഴിലാളി ക്ഷേമനിധികളില്‍ രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ കോവിഡ് 19 ആശ്വാസ ധനസഹായത്തിന് ജൂലൈ 31  വരെ അപേക്ഷിക്കാം.  മേല്‍ പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്ത് അംശാദായം കുടിശ്ശികയായി അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.  എതെങ്കിലും ക്ഷേമനിധിയില്‍ നിന്നോ ദാരിദ്രരേഖയ്ക്ക് താഴെ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കിയതോ ആയ കോവിഡ് 19 ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.

 

അര്‍ഹരായവര്‍ വേേു://ഹര.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തെരഞ്ഞെടുത്ത്  അംഗത്വനമ്പര്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമാകുന്ന അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്/ക്ഷേമ പദ്ധതി പാസ്സ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്സ്ബുക്ക് (ഐഎഫ്എസ്.സി കോഡ്  ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍  - 0495 2378480.

date